തിരുവനന്തപുരം : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരമായി പോരാടിയ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ആഷിക് അബു പ്രഖ്യാപിച്ചത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ നയം വ്യക്തമാക്കിയത്.എക്കാലത്തും കേരളം അദ്ദേഹത്തെ ആദരിച്ചു തന്നെയാണ് മുന്നോട്ടു പോയിട്ടുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കുന്ന നടൻ പൃഥ്വിരാജിനു നേരെ രൂക്ഷമായ പ്രതിഷേധമാണ് നടക്കുന്നത്.ആഷിക് അബു ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം സംവിധായകനും ബിജെപി നേതാവുമായ അലി അക്ബറും കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ കലാപം 1921 മാപ്പിള ലഹളയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെയും മഹത്തായി ചിത്രീകരിക്കാനുള്ള ശ്രമം തകർക്കുന്നതിനാണ് താൻ പുതിയ ചിത്രം പ്രഖ്യാപിച്ചതെന്ന് അലി അക്ബർ വ്യക്തമാക്കി.
Discussion about this post