വാഷിങ്ടൺ : മറ്റു രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് എക്കാലത്തും അഭയം നൽകുന്നതിനാൽ പാകിസ്ഥാൻ ഭീകരർക്ക് സ്വർഗമാണെന്ന് യു.എസ്.സ്റ്റേറ്റ് ബ്യൂറോ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ഇങ്ങനെയൊരു ഔദ്യോഗിക പ്രസ്താവന നടത്തിയത്.
അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ലഷ്കർ ഇ ത്വയ്ബയടക്കമുള്ള ഭീകര സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സ്വർഗ്ഗം പോലെ പാക്കിസ്ഥാനിൽ കഴിയുന്നുവെന്ന് യു.എസ് തീവ്രവാദവിരുദ്ധ വകുപ്പ് വെളിപ്പെടുത്തി.2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്ത സാജിദ് മിർ, ജെയ്ഷ് ഇ മുഹമ്മദ് പ്രവർത്തകർ, തലവനായ മൗലാന മസൂദ് അസർ എന്നിവരേയും ഇതുവരെ വിചാരണ ചെയ്യാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നും യുഎസ് ചൂണ്ടിക്കാട്ടി.2015 നാഷണൽ ആക്ഷൻ പ്ലാനെന്ന പേരിൽ തീവ്രവാദ വിരുദ്ധ നടപടികൾ പാകിസ്ഥാൻ ആസൂത്രണം ചെയ്തെങ്കിലും, അതു നടപ്പിൽ വരുത്തേണ്ട ഘട്ടം വന്നപ്പോൾ കൃത്യമായ അവലംബം കാണിച്ചിട്ടുണ്ടെന്നും യു.എസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post