കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഘത്തിന് ചോദ്യം ചെയ്തപ്പോൾ പുറത്തായത് നിരവധി കുറ്റകൃത്യങ്ങൾ.വർഷങ്ങളായി സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നുവെന്ന് കുറ്റവാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിന് പിറകിൽ സിനിമ മേഖലയിലുള്ളവർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സിനിമയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടെന്ന് പറഞ്ഞ് പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു.എന്നാൽ, പെൺകുട്ടികളിൽ നിന്ന് പോലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ, ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഏഴ് പ്രതികളുള്ള കേസിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.മറ്റു മൂന്നു പേർക്ക് വേണ്ടി ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post