തിരുവനന്തപുരം : കാലവർഷം ശക്തമാകുന്നതിനാൽ, സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളിൽ അതിതീവ്രമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ലഭിച്ചത്.ഈ അഞ്ചു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിട്ടുണ്ട്
Discussion about this post