തിംപു : ആസാമിലേക്കുള്ള ജലസ്രോതസ്സുകൾ ഒന്നുംതന്നെ തടഞ്ഞിട്ടില്ലെന്ന് ഭൂട്ടാൻ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഭൂട്ടാനിലെ ദൈഫാം ഉടൽഗുരി, സംരങ്ങ് പ്രദേശങ്ങളിൽ നിന്നുമുള്ള ജലസ്രോതസ്സുകളാണ് അസമിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, ഭൂട്ടാൻ ഇവ തടസ്സപ്പെടുത്തിയെന്ന് ചില ഇന്ത്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള സൗഹൃദം പരമ പ്രധാനമാണെന്നും, ഇന്ത്യയുടെ പോലെ അയൽക്കാർക്ക് ആദ്യ പരിഗണനയെന്ന നയമാണ് ഭൂട്ടാനും പിന്തുടരുന്നതെന്നും വിശദീകരിച്ച് ഭൂട്ടാൻ ധനകാര്യ മന്ത്രി നാംഗേ ഷെറിങ് രംഗത്തു വന്നു.ഇന്ത്യയും ഭൂട്ടാനുമായുള്ള ബന്ധം എക്കാലത്തെയും പോലെ ശക്തമായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Discussion about this post