മലബാർ കലാപത്തിലെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ‘വാരിയം കുന്നൻ’ സിനിമയിൽ നിന്നും തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കിയെന്ന് സംവിധായകൻ ആഷിക് അബു.സിനിമയുടെ രചയിതാക്കളായി പ്രഖ്യാപിച്ചിരുന്നവർ ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദും റമീസുമായിരുന്നു.
റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്നാണ് ആഷിക് അബു വെളിപ്പെടുത്തിയത്.റമീസിന്റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽവീണ സ്ഥിതിക്ക്, അത് രമേശ് വ്യക്തിപരമായി പൊതുസമൂഹത്തോട് വിശദീകരിക്കുമെന്നും, തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനെയും ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ടെന്നും ആഷിക് അബു പറഞ്ഞു. സോഷ്യൽ മീഡിയയിൽ റമീസിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകൾ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇതിനു തൊട്ടു പിറകെയാണ് പ്രോജക്ടിൽ നിന്നും റമീസിനെ ഒഴിവാക്കിയതായി ആഷിക് അബു അറിയിച്ചിരിക്കുന്നത്.
Discussion about this post