ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കങ്കണ റണാവത്. ഇന്ത്യന്‍ സൈനത്തിന് നേരെ ഗാല്‍വന്‍ താഴ്വരയില് ചൈന നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ ട്വീറ്റ്.
സ്വതന്ത്ര്യ സമരത്തിനിടെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ മഹാത്മാഗാന്ധി ആവശ്യപ്പെട്ടു, ഇന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് അതിന്റെ ഭാഗമാകാമെന്നാണ് കങ്കണയുടെ വാക്കുകള്‍.
ജൂണ്‍ 15ന് രാത്രി ഗാല്‍വന്‍ താഴ്വരയില് രാത്രി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
കങ്കണയുടെ വീഡിയോ മിനിറ്റുകള്‍ക്കകം തന്നെ വൈറലായി. നിരവധി പേര് കങ്കണയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
Discussion about this post