ബെയ്ജിംഗ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗതയേറിയ താരത്തെ ഇന്നറിയാം. ലോക റെക്കോഡുകാരന് ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന് ഗാറ്റ്ലിനും തമ്മിലാണ് പ്രധാന മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് ആറേ മുക്കാലിനാണ് ഫൈനല്‍. ഹീറ്റ്സ് ഒന്നാമതെത്തിയാണ് ഇരുവരും സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ബോള്‍ട്ട് 9.96 സെക്കന്റിലും ഗാറ്റ്ലിന് 9.83 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. കായികലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ന് നടക്കുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലിലേക്കാണ്.
ഗാറ്റ്ലിനെ കൂടാതെ ടൈസന് ഗേയും അസഫ പവലുമാണ് ബോള്‍ട്ടിന് എതിരാളികള്‍. കഴിഞ്ഞ നാല് ലോക ലോകചാമ്പ്യന്‍ഷിപ്പുകളില്‍ താരവും വാര്‍ത്തയും ബോള്‍ട്ടായിരുന്നു. ഇതില്‍ രണ്ട് തവണ റെക്കോര്‍ഡിട്ടാണ് താരമായതെങ്കില്‍ ഒരിക്കല്‍ മത്സരം പൂര്‍ത്തിയാക്കാനാകാതെയാണ് ബോള്‍ട്ട് വാര്‍ത്തകളില്‍ നിറഞ്ഞത്.
വനിതകളുടെ നൂറ് മീറ്റര്‍ ഹീറ്റ്സും ഇന്നു നടക്കും. ഇന്നലെ നടന്ന 1000 മീറ്ററില്‍ ബ്രിട്ടന്റെ മോ ഫറ സ്വര്‍ണം നേടി. 27 മിനിറ്റിലാണ് ഫറ 1000 മീറ്റര്‍ ഓടി തീര്‍ത്തത്. 2013 ല്‍ മോസ്കോയില്‍ വേഗക്കാറ്റായി തിരിച്ചെത്തിയ ബോള്‍ട്ട് 9.77 സെക്കന്റില്‍ സ്വര്‍ണം ഓടിയെടുത്തു.
Discussion about this post