കോട്ടയം : ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.ജോസ്.കെ മണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാനുള്ള ധാർമിക അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതരുടെ ഈ നടപടി.അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ മകനാണ് ജോസ്.കെ.മാണി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പറഞ്ഞിട്ടും ഒഴിഞ്ഞില്ല, സമവായ ചർച്ച നടത്തിയിട്ടും വഴങ്ങിയില്ല, യുഡിഎഫുമായി ധാർമികമായി സഹകരിക്കുന്നില്ല എന്നിങ്ങനെയാണ് യുഡിഎഫ് കാരണം നികത്തുന്നത്. ഈ നടപടിയിൽ യുഡിഎഫ് മുന്നണിയിലെ ലാഭവും നഷ്ടവും തൽക്കാലം നോക്കുന്നില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി.
Discussion about this post