പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഷാപൂർ, കിർണി മേഖലകളിലാണ് വ്യാഴാഴ്ച പുലർച്ചയോടെ പാകിസ്ഥാൻ യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പ് നടത്തിയത്.
രാവിലെ 9.30 വരെ നീണ്ടു നിന്ന വെടിവെപ്പ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയെ തുടർന്നാണ് അവസാനിച്ചത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും തുടർ പ്രകോപനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മേഖലയിൽ സൈന്യം കനത്ത ജാഗ്രത തുടരുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post