റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയൻ പോലീസ് പിടിച്ചെടുത്തു.സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറ്റാലിയൻ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ് ഈ കൂറ്റൻ ലോഡ്.സലെർണോ തുറമുഖത്തടുത്ത കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചരക്കാണ് ഇറ്റാലിയൻ പോലീസ് പിടിച്ചെടുത്തത്.
ലോകത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഏകദേശം 100 കോടി യൂറോ വിലവരുന്ന ആംഫെറ്റമിനാണ് യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ പോലീസ് പിടിച്ചെടുത്തത്.
Discussion about this post