രണ്ട് കൂറ്റൻ വിമാനവാഹിനി കപ്പലുകൾ ദക്ഷിണ ചൈന കടലിലേയ്ക്കയച്ച് യുഎസ്. നാവികാഭ്യാസത്തിന് വേണ്ടിയാണ് യു.എസ്.എസ് റീഗൻ, യു.എസ്.എസ് നിമിറ്റ്സ് എന്നീ രണ്ട് കൂറ്റൻ വിമാനവാഹിനികൾ യുഎസ് തർക്ക പ്രാധാന്യമുള്ള ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചത്.
നിലവിൽ, ഇവിടെ ചൈന നാവികാഭ്യാസം നടത്തിവരികയാണ്.ഒരേസമയം ഇന്ത്യൻ അതിർത്തിയിലും ദക്ഷിണ ചൈന സമുദ്രത്തിലും, ടിബറ്റിലുമെല്ലാം ചൈന ലംഘനങ്ങൾ നടത്തുന്ന അവസരത്തിൽ ഒരു മുന്നറിയിപ്പെന്ന നിലയ്ക്കാണ് അമേരിക്കയുടെ ഈ നീക്കത്തെ ലോകം കാണുന്നത്.പ്രശ്നമേഖലയിലെ സമ്മർദം വർധിപ്പിക്കുന്നുവെന്ന് ചൈനയുടെ നാവികാഭ്യാസത്തെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ നിശിതമായി വിമർശിച്ചിരുന്നു.ഇതിന് തൊട്ടുപിറകെയാണ് യു.എസിന്റെ ഈ നീക്കം.
Discussion about this post