തിരുവനന്തപുരം : ഐടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കരന്‍ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് മൊഴി.മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നതെന്നും സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലെ താമസക്കാരുടെ വെളിപ്പെടുത്തലുകള്‍.
ഔദ്യോഗിക വാഹനത്തിലാണ് എത്തിയതെന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെ സ്വപ്നയുടെ ഭര്‍ത്താവ് മര്‍ദ്ധിച്ചുവെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസില്‍ കേസ് നല്‍കിയിരുന്നു
അന്വേഷണത്തിനെത്തിയ പോലീസുകാര്‍ ഐ ടി സെക്രട്ടറിയെ കണ്ടതിനെ തുടര്‍ന്ന് മടങ്ങി പോയെന്നും റസിഡന്‍സി ഭാരവാഹികളുടെ മൊഴിയുണ്ട്.
ട്രാവല്‍ ഏജന്‍സികളും സ്ഥിരമായി വരാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.പല ദിവസങ്ങളിലും രാത്രി സമയങ്ങളില്‍ സ്വപ്‌ന പുറത്തുപോകാറുണ്ട്.പിന്നെ വെളുപ്പിന് രണ്ടുമണിക്കും മൂന്നുമണിക്കുമാണ് തിരിച്ചുവരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് തന്നെ സ്വപ്‌നയുടെ പ്രവൃത്തിയില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഐടി സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതരുമായുള്ള ബന്ധം പരാതി നല്‍കുന്നതില്‍ നിന്നും ഇവരെ സ്വമേധയാ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post