ബീജിങ് : ഇന്ത്യക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ.ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ചൈനയെ ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്.കാര്യങ്ങൾ ഇങ്ങനെയാണ് നീങ്ങുന്നതെങ്കിൽ ഭാവിയിൽ ചൈനയ്ക്ക് വൻ സാമ്പത്തിക ദുരന്തം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ.യൂറോപ്യൻ യൂണിയനും സമാന നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ ചൈന വൻ പ്രതിസന്ധിയിലാവാനാണ് സാധ്യത.
അമേരിക്കയായിരുന്നു ചൈനക്കെതിരെയുള്ള വാണിജ്യ യുദ്ധത്തിന് തുടക്കം കുറിച്ചത്.അതിനു പിന്നാലെ ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.ചൈനീസ് ആപ്പ് നിരോധനം ദശലക്ഷക്കണക്കിനു ഉപയോക്താക്കളെ നഷ്ട്ടപ്പെടുത്തുമെന്ന് മാത്രമല്ല, അവയുടെ ആഗോള മൂല്യത്തിലും വലിയ ഇടിവ് സംഭവിക്കും.
Discussion about this post