തൃശ്ശൂർ : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം അധികൃതർ തുറന്നു വിട്ടു.ചാലക്കുടി പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്.പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡാമിലെ ജലനിരപ്പ് ഉയർന്ന് 419.40 മീറ്റർ കവിഞ്ഞതിനെത്തുടർന്നാണ് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്.തീരുമാനത്തിന്റെ ഭാഗമായി കലക്ടർ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പുഴയും കൈവഴികളും കടന്നുപോകുന്ന വിവിധ നഗരസഭകൾ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർമാർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി.അയ്യമ്പുഴ, മഞ്ഞപ്ര കറുകുറ്റി, കുന്നുകര പാറക്കടവ്, പുത്തൻവേലിക്കര, തുടങ്ങിയ പഞ്ചായത്തുകൾക്കാണ് ജാഗ്രതാനിർദേശം.













Discussion about this post