ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും നാല് സൈനികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവം തീര്‍ത്തും അപലപനീയമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിക്കാന്‍ സ്ഥാനപതി ജനന്‍ മൊസസായിയോട് പാക് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അന്വേഷണഫലം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ഉലയ്ക്കുന്ന തരത്തിലുളള നടപടികള്‍ ഇനി അഫ്ഗാന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി.
Discussion about this post