ടോക്കിയോ: ജപ്പാനിലെ യുഎസ് സൈനികകേന്ദ്രത്തില്‍ വന്‍പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വാര്‍ത്ത പെന്റഗണ്‍ സ്ഥിരീകരിച്ചു. സൈനിക കേന്ദ്രത്തിലെ സംഭരണ ശാലയില്‍ പ്രദേശിക സമയം അര്‍ധരാത്രിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവശേഷം പടര്‍ന്ന തീ ഉടന്‍ ശമിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ അപകടകാരണം വ്യക്തമല്ലെന്നു അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടോക്കിയോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സഗമിഹാരയിലെ സൈനിക കേന്ദ്രത്തിലാണ് പെട്ടിത്തെറിയുണ്ടായതെന്നു യുഎസ് നാവിക കമാന്‍ഡര്‍ ബില്‍ അര്‍ബന്‍ അറിയിച്ചു. പൊട്ടിത്തെറിക്കുശേഷമുണ്ടായ തീ മറ്റുകെട്ടിടങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ അഗ്നിശമനസേന ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
Discussion about this post