സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി തേടി കസ്റ്റംസ്.യുഎഇ കോൺസുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അൽ അസ്മിയയെ ചോദ്യം ചെയ്യാൻ അനുമതി തേടിയാണ് കസ്റ്റംസ് പ്രൈവറ്റ് കമ്മീഷണർ കേന്ദ്ര പരോക്ഷനികുതി ബോർഡിന് കത്തു നൽകിയത്.അപേക്ഷ ബോർഡ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.
ഇതിനിടെ, കേസിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് പരോക്ഷ നികുതി ബോർഡിനോട് കേസിന്റെ വിശദീകരണം ആവശ്യപ്പെട്ടത്.സ്വർണക്കടത്തിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായതായി തെളിഞ്ഞാൽ, കേസന്വേഷണം വേറെ ഏജൻസിയെ ഏൽപ്പിക്കുമെന്ന് ഏറെക്കുറെ തീർച്ചയാണ്.
Discussion about this post