മുംബൈ: ഓഹരി വിപണിയില്‍ സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,625 പോയിന്റ് ഇടിഞ്ഞു. നിഫ്ടി 444 പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഓഹരി വിപണിയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്.
ബിഎസ്ഇ സെന്‍സെക്സ് 25,741ല്‍ എത്തി. നിഫ്ടി 7,855ല്‍ എത്തി. ചൈനയിലെ സാമ്പത്തിക പ്രതിസന്ധി ഏഷ്യന്‍ വിപണികളെ വീഴ്ത്തയതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നുണ്ടാതയെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
2008 ജനുവരി 22നും 21നുമായിരുന്നു ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുണ്ടായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അന്ന് ജനുവരി 21ന് 2272.93 പോയിന്റും 21ന് 2062.20 പോയിന്റും ഇടിഞ്ഞു. അതിനു ശേഷം ഇന്നാണ് ഇത്ര വലിയ തകര്‍ച്ചയുണ്ടാകുന്നത്. സെന്‍സെക്സ് 1000 പോയിന്റിനു മേല്‍ ഇടിഞ്ഞതെല്ലാം 2008ല്‍ ആയിരുന്നുവെന്നതും ശ്രദ്ധേയം.
രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66 രൂപ 23 പൈസയായി. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യതകര്‍ച്ചയാണ് ഇടിവിലേക്ക് നയിച്ചത്. 65.83 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2013ന് ശേഷം രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.
Discussion about this post