തിരുവനന്തപുരം : രോഗബാധിതരുടെ എണ്ണം 400 കടന്ന് കേരളം.പുറത്തു നിന്നു വന്ന രോഗികളേക്കാൾ കൂടുതൽ സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ് എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.123 പേർ വിദേശത്തുനിന്നും എത്തിയവരും, 51 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ് എന്നിരിക്കേ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 204 പേർക്കാണ്.
കേരളത്തിലിപ്പോൾ 3517 പേർ ചികിത്സയിൽ ഉണ്ട്. 112 പേർ ഇന്ന് രോഗ മുക്തി നേടി.193 പ്രദേശങ്ങൾ ഹോട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് കൊല്ലം 28 വീതം, കണ്ണൂർ 23, എറണാകുളം 20, തൃശൂർ, കാസർഗോഡ് 17 വീതം, കോഴിക്കോട്, ഇടുക്കി 12 വീതം, കോട്ടയം 7 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.
Discussion about this post