തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.
സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ ആശങ്കാജനകമായി വർദ്ധിക്കുകയാണ്. ഇന്ന് 488 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 234 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവയിലൊന്നും തന്നെ വൈറസ് ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം ഘട്ടം ആരംഭിച്ച ശേഷം ഇതാദ്യമായി കാസർകോട് വെള്ളിയാഴ്ച 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴക്കടയിൽ നിന്നുമാണ് ഇവർക്കെല്ലാം രോഗബാധയുണ്ടായത്.
ആശങ്കാജനകമായ കണക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post