തിരുവനന്തപുരം : മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ശുപാർശക്ക് മേൽ ഐ.ടി വകുപ്പിൽ രൂപീകരിച്ചത് 34 തസ്തികകൾ.ഇവയിൽ 16 എണ്ണം സ്ഥിര തസ്തികകളും 18 എണ്ണം താൽക്കാലിക തസ്തികകളുമാണ്.ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡിലാണ് പുതിയ തസ്തികകൾ രൂപീകരിച്ചിരിക്കുന്നത്.
പുതിയ തസ്തികകളുടെ ആവശ്യമില്ലെന്ന സർക്കാരിന്റെ ഉന്നതതല സമിതി ശുപാർശയെ മറികടന്നാണ് ഈ നിയമനങ്ങളത്രയും.ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് മുതൽ ജനറൽ മാനേജർ വരെയുള്ള പുതിയ തസ്തികകളിൽ, 16,500 മുതൽ 1,17,600 രൂപ വരെയാണ് ശമ്പളം. പ്രതിവർഷം 2 കോടി രൂപയുടെ അധിക ബാധ്യതയാണ് ഈ തസ്തികകൾ സംസ്ഥാന ഖജനാവിനു സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post