തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേസിൽ, രാജകുടുംബവും മറ്റു കക്ഷികളും പലവിധ വാദങ്ങൾ നിരത്തിയിരുന്നു.അതെല്ലാം പരിഗണിച്ചു തന്നെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.ആ വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഉണ്ടെന്നും കടകംപള്ളി പറഞ്ഞു.
ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന കോടതി വിധിക്കെതിരേയാണ് രാജകുടുംബം അപ്പീൽ നൽകിയത്.രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.













Discussion about this post