തിരുവനന്തപുരം : സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രമേയവും കൊണ്ടുവരാനൊരുങ്ങി കോൺഗ്രസ്.സ്വർണക്കടത്ത് കേസിൽ കേരള സർക്കാരിന് പങ്കുണ്ടെന്ന് സംശയിക്കുന്ന ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.പ്രമേയം എന്നു കൊണ്ടുവരണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.
കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനായി സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നത് എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായതായി ബെന്നി ബെഹനാൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന് പ്രതികളുമായുള്ള ബന്ധം വെളിച്ചത്തു വന്നിട്ടും ശിവശങ്കറിനെതിരെ നടപടിയെടുക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് കൺവീനർ വിമർശിക്കുകയും ചെയ്തു.
Discussion about this post