കോഴിക്കോട് : സർക്കാർ ഈ വിഷയത്തിലെടുത്ത തീരുമാനം തെറ്റിപ്പോയിയെന്ന് പരസ്യമായി അംഗീകരിച്ച് വിശ്വാസികളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു വന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അധികാരം ഉപയോഗിച്ച് ക്ഷേത്രങ്ങൾ ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിധി അംഗീകരിക്കുന്നുവെന്ന ദേവസ്വം മന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാൽ, നിലപാടിന് തിരിച്ചടിയായുള്ള ഈ കോടതി വിധി അംഗീകരിക്കാൻ സിപിഎമ്മും പാർട്ടി സെക്രട്ടറിയും തയ്യാറാവുമോ എന്ന് സുരേന്ദ്രൻ ചോദിച്ചു. ക്ഷേത്ര ഭരണസമിതിയിൽ ഹിന്ദുക്കൾ മാത്രമേ പാടുള്ളൂവെന്ന് സുപ്രീംകോടതി പറഞ്ഞതിനർത്ഥം വിശ്വാസികളായിട്ടുള്ള ഹിന്ദുക്കൾ എന്നാണ്.കോടതിവിധി പത്മനാഭസ്വാമിക്ഷേത്രത്തിനു മാത്രമല്ല, മറിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post