തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതര്‍ വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു ചില ജില്ലകളിലും ഇതിനോടകം തന്നെ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ അടുത്ത ഘട്ടം സാമൂഹിക വ്യാപനമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ന് രോഗം സ്ഥിരീകരിച്ച 608 പുതിയ രോഗികളില്‍ 26 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയിലെ തൂണേരി പഞ്ചായത്തിൽ രണ്ടു പേരില്‍ നിന്ന് 53 പേർക്ക് രോഗബാധയുണ്ടായി. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ആകെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 277 ആയി. കേരളം ഇപ്പോൾ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും നാലാം ഘട്ട രോഗവ്യാപനം ഗുരുതരമായിരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Discussion about this post