ഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കശ്മീർ ബിജെപി അദ്ധ്യക്ഷൻ എസ് എച്ച് രവീന്ദര്‍ റെയ്‌നയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ഞായറാഴ്ച കാശ്മീർ സന്ദർശിക്കുകയും റെയ്‌നയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ശ്രീനഗറിൽ നിന്ന് ബന്ദിപ്പൊര വരെ റെയ്‌ന ജിതേന്ദ്ര സിംഗിനെ അനുഗമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റെയ്നക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച എസ് എച്ച് രവീന്ദർ റെയ്ന ഇപ്പോൾ റിയാസിയിലെ നാരായണ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ക്വാറന്റീനിലാണെന്ന വിവരം ജിതേന്ദ്ര സിംഗ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.








Discussion about this post