തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ ശിവശങ്കറിനെ മാറ്റി നിർത്തിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിക്ക് സ്വർണക്കടത്ത് സംബന്ധിച്ചു പലതും പറയാൻ ഉണ്ടാവുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിൽ ഇത്രയും വലിയൊരു തട്ടിപ്പ് സംഘം മുഖ്യമന്ത്രി അറിയാതെയാണ് കയറിക്കൂടിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലാവ്‌ലിൻ കേസ് ഉൾപ്പെടെയുള്ള പല നിർണായക ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിയാം എന്നതിനാലാണോ അയാളെ സംരക്ഷിക്കാൻ സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നത്.മുഖ്യമന്ത്രി എത്ര സുരക്ഷാ കവചം ഒരുക്കിയാലും ശിവശങ്കറിനെ സംരക്ഷിക്കാനാവില്ല കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ നിരന്തരം ഫോണിൽ വിളിച്ചത് എന്തിനാണെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ നിരത്തിക്കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സംശയം മുല്ലപ്പള്ളി പങ്കുവെച്ചത്.
Discussion about this post