മലപ്പുറം : സ്വർണ്ണക്കടത്ത് കേസിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരുമാസത്തെ ഫോൺവിളി മാത്രമാണെന്നും കെ.ടി ജലീൽ നിരപരാധിയാണെന്ന് തെളിയണമെങ്കിൽ പിറകോട്ട് ഇനി ഒരുപാട് പരിശോധനകൾ നടത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് വ്യക്തമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.കേസിൽ അറസ്റ്റിലായ കെ ടി റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് ശരിയല്ലെന്നും അത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Discussion about this post