കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ഒ.സജിത ഇന്ന് ചാർജെടുത്തു.തൃശ്ശൂർ നിവാസിയായ സജിത മലപ്പുറത്തെ തിരൂരിലാണ് എക്സൈസ് സർക്കിൾ ഓഫീസറായി ചാർജെടുത്തിരിക്കുന്നത്.സിവിൽ എക്സൈസ് ഓഫീസറായിരുന്ന സജിത കോലഴിയിലും വടക്കാഞ്ചേരിയിലും തൃശൂരിലുമുള്ള എക്സൈസ് ഡിപ്പാർട്ട്മെന്റുകളിൽ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.
മുമ്പ് വനിതകൾക്ക് സർക്കാർ നിയമ പ്രകാരം എക്സൈസ് ഇൻസ്പെക്ടർ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. 2016 ലാണ് ഈ നിയമത്തിൽ ഭേദഗതി വരുത്തി 10% വനിതകളെ എക്സൈസ് ഇൻസ്പെക്ടർ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സർക്കാർ വിജ്ഞാപനം ഉണ്ടാകുന്നത്.ഈ അവസരം ഉപയോഗപ്പെടുത്തിയാണ് സരിത എക്സൈസ് സർക്കിൾ ഓഫീസറായത്.













Discussion about this post