തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി എല്ലാ ജില്ലകളിലും ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ രോഗബാധ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ക്വാറന്റൈൻ കേന്ദ്രത്തിൽ ലഭ്യമാക്കും. ഇതിനെ സംബന്ധിച്ച് അധികൃതർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്തെ സമ്പർക്കം വഴിയുള്ള രോഗബാധ ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററും ചേർന്ന് കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post