വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്റെ നിര്‍ദ്ദേശം. ബിഷപ്പുമാര്‍ക്ക് ആണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
ലൈംഗീക പീഡന പരാതികളില്‍ സഭ നടത്തുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ പക്ഷാപാതപരമാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.വിഷയത്തില്‍ വിശദമായ കാനോനിക്കല്‍ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും, പുരോഹിതരെ സംരക്ഷിക്കുന്നതായുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ബിഷപ്പുമാര്‍ക്കും മതമേധാവികള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശം വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്.
20 പേജുകളിലായുള്ള മാര്‍ഗനിര്‍ദേശമാണ് പുറത്തിറക്കിയത്. പുതിയതായി നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം നിലവിലുള്ള നിയമങ്ങള്‍ക്ക് അതീതമല്ല.
നിയമ നിര്‍വഹണ ഏജന്‍സികള്‍, പ്രോസിക്യൂട്ടര്‍മാര്‍, പൊലീസ് എന്നിവരുമായി സഹകരിക്കണം. പ്രാദേശിക നിയമങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമപരമായി ഇത് ചെയ്യാന്‍ ബാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളിലും അതിക്രമത്തിരയാകുന്ന വിവരങ്ങള്‍ സഭാധികാരികള്‍ അധികൃതരെ അറിയിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
Discussion about this post