മുംബൈ: കൊവിഡ് ബാധിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് വിവരം.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നതായി അമിതാഭ് ബച്ചൻ പറഞ്ഞു.
ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും രോഗം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതർ ശുചീകരണം നടത്തിയിരുന്നു. വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെ ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കി പരിശോധനക്ക് വിധേയരാക്കിയിരുന്നു.
Discussion about this post