തിരുവനന്തപുരം : സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.ജൂലൈ 28 മുതൽ 10 ദിവസത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.ലോക്ക്ഡൗൺ കാലയളവിൽ യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കുകയില്ല.അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെതുടർന്ന് ഈ പ്രദേശങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെക്കും.ദേശീയപാതയിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കുകയില്ല.ആശുപത്രികൾ മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തന അനുമതിയുണ്ട്.അവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത ഈ പ്രദേശങ്ങളിലെ കേന്ദ്ര-സംസ്‌ഥാന ഓഫീസുകളൊന്നും ലോക്ക്ഡൗൺ കാലയളവിൽ പ്രവർത്തിക്കുകയില്ല.
Discussion about this post