ജയ്പുർ: രാജസ്ഥാനിൽ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. തങ്ങൾ ഇപ്പോൾ കളി കാണുകയാണെന്നും ഇത് ഏതറ്റം വരെ പോവുമെന്ന് നോക്കുകയാണെന്നും രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കതാരിയ വ്യക്തമാക്കി.
വിഷയത്തിൽ ഇടപെടേണ്ട സമയമാകുമ്പോൾ പാർട്ടി കൃത്യമായി ഇടപെടും. അത് കോൺഗ്രസ്സ് പ്രതീക്ഷിക്കത്ത ആഘാതമായിരിക്കും അവർക്ക് ഏൽപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ ചോർത്തൽ വിവാദത്തിൽ കോൺഗ്രസ്സ് കുടുങ്ങും. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ അത് ചെയ്തത് നിയമവിരുദ്ധമാണ്. സിബിഐ അന്വേഷണം നേരിടാൻ സർക്കാർ തയ്യാറാകണമെന്നും കതാരിയ ആവശ്യപ്പെട്ടു.
അതേസമയം സച്ചിൻ പൈലറ്റിനെതിരായ നടപടിയെ തുടർന്ന് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഒപ്പമുള്ള എം എൽ എമാരെ മുൻനിർത്തി സർക്കാരിനെതിരെ പട നയിക്കുകയാണ് യുവനേതാവ് സച്ചിൻ പൈലറ്റ്.
Discussion about this post