കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾ നിർമിക്കാൻ പണമിറക്കിയതായി റിപ്പോർട്ടുകൾ.മലയാളത്തിലെ ഒരു മുതിർന്ന സംവിധായകൻ ന്യൂജനറേഷൻ സംവിധായകന്റെയും ചിത്രങ്ങൾ ഇവയിൽ ഉൾപ്പെടും.
അടുത്ത സുഹൃത്ത് വഴി പണമെത്തിച്ചു കൊടുത്ത ഫൈസൽ ഫരീദ് വളരെ തന്ത്രശാലിയായ കുറ്റവാളിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി, തങ്ങളുടെ അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ലാഭം പങ്കിടേണ്ട രീതികളെക്കുറിച്ച് വ്യവസ്ഥ വച്ചിരുന്നതും ഇതേ സുഹൃത്ത് തന്നെയാണ്.നിലവിൽ ദുബായ് പോലീസ് കസ്റ്റഡിയിലുള്ള ഫൈസലിനെ, നടപടികൾ പൂർത്തീകരിച്ച ശേഷം എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരും.
Discussion about this post