ബംഗലൂരു: ബംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തി. 198 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 100 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 75 സീറ്റും ജെ.ഡി.എസ് 14 ഉും മറ്റുള്ളവര്‍ എട്ട് സീറ്റിലും വിജയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറിലും വാശിയിലും നടന്ന ബി.ബി.എം.പി തിരഞ്ഞെടുപ്പില്‍ 44 ശതമാനം മാത്രമായിരുന്നു പോളിങ്ങ്.
നന്ദിനി ലെയ്ഔട്ടില് എം. നാഗരാജിന്റെയും, സിദ്ധാപുരയില്‍ എം ഉദയാശങ്കറിന്റെയും തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.ഈ മാസം ബിജെപി നേടുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പ് വിജയമാണ് ഇത്. രാജസ്ഥാനിലും മധ്യപ്രദേശിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വലവിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. മധ്യപ്രദേശിനും രാജസ്ഥാനും ശേഷം ബിജെപി ഹാട്രിക് ജയം സ്വന്തമാക്കിയിരിക്കുന്നു. ഇത് ഭരണമികവിന്റെ വിജയമാണെന്ന് മോഡി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തവണത്തേക്കാള്‍ 11 സിറ്റ് കുറവാണ് ഇത്തവണ ബിജെപിയ്ക്ക് കോണ്‍ഗ്രസ് 10 സീറ്റ് കൂടുതല്‍ നേടി.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമ്മയ്ക്ക് ഈ തോല്‍വി താങ്ങാവുന്നതിലും അപ്പുറത്താണ്.
ദക്ഷിണേന്ത്യയില്‍ കാവി പടര്‍ത്താനുള്ള ബിജെപിയുടെ പ്രയത്നത്തിന് ബംഗലൂരുവിലെ ഈ വിജയം ശക്തി പകരും. കഴിഞ്ഞ വര്‍ഷത്തെ വിജയം നിലനിര്‍ത്താനായില്ലെങ്കിലും ഇത്തവണത്തെ വിജയത്തിന് ഏറെ തിളക്കമുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
വാര്‍ഡുകളില്‍ ത്രികോണ മത്സരമായിരുന്നുവെങ്കിലും കോണ്‍ഗ്രസും ബി. ജെ. പിയും തമ്മിലായിരുന്നു ശക്തമായ മത്സരം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോര്പ്പറേഷന് തിരഞ്ഞെടുപ്പ് വിജയം അഭിമാനപ്രശ്നമായിരുന്നു. നിലവില്‍ കോര്പ്പറേഷന് ഭരിക്കുന്ന ബിജെപിയ്ക്കാകട്ടെ കര്‍ണാകടയില്‍ കാവികൊടി പാറിയ്ക്കാനുള്ള നീക്കത്തിന് ശക്തിപകരും ഈ തെരഞ്ഞെടുപ്പ് വിജയം.
കോര്പ്പറേഷന് പരിധിയിലുള്ള മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു. നഗരത്തിലെ മാലിന്യപ്രശ്നവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുമാണ് തിരഞ്ഞെടുപ്പില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്. 198 വാര്‍ഡുകളിലായി 1121 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ സര്‍വേ ഫലം. സി വോട്ടര്‍ സ്വകാര്യ ചാനലുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിച്ചത്.
കോര്‍പ്പറേഷനിലെ 198 വാര്‍ഡുകളില്‍ 100 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരണം പിടിക്കാന്‍ കഴിയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 111 സീറ്റും കോണ്‍ഗ്രസ്സിന് 65 സീറ്റുമാണ് ലഭിച്ചത്. ജനതാദള്‍ എസ്. 15 സീറ്റിലും വിജയിച്ചിരുന്നു.
Discussion about this post