മലപ്പുറം : റോഡ് നിർമ്മാണത്തിന് മറവിൽ ഭീഷണിപ്പെടുത്തി വീട് കയറാൻ പി.വി അൻവർ എംഎൽഎ ശ്രമിക്കുന്നുവെന്ന് പരാതി നൽകി വീട്ടമ്മ.എടക്കര സ്വദേശിനിയായ റിട്ടയേഡ് അധ്യാപിക ഗീതാകുമാരിയാണ് പരാതിക്കാരി.ബൈപ്പാസ് റോഡ് നിർമ്മിക്കാൻ എന്ന മറവിൽ സ്ഥലം വിട്ടു കൊടുക്കണമെന്ന് പി.വി അൻവർ ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെടുന്നുവെന്നാണ് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ വിവരിക്കുന്നത്.
ബൈപാസ് റോഡിനു സർക്കാർ തലത്തിലും ത്രിതല പഞ്ചായത്ത് തലത്തിലും ഇതുവരെ അംഗീകാരം പോലും ആയിട്ടില്ല.അതിനു മുൻപ് ജെസിബി കൊണ്ടു വന്ന് സ്ഥലം കയറാൻ എംഎൽഎ ശ്രമിക്കുന്നത് ബിനാമി താല്പര്യം കാരണമാണെന്നാണ് ഗീതാകുമാരിയുടെ പരാതി.
Discussion about this post