തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ 7 കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേയർ ശ്രീകുമാർ സ്വയം ക്വാറന്റൈനിൽ പോയി. കൗൺസിലർമാരെ കൂടാതെ ഒരു കോർപ്പറേഷൻ ജീവനക്കാർക്കും രോഗം ബാധിച്ചിരുന്നു. ഇതേതുടർന്നാണ് മേയർ നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ, കൗൺസിലർമാർക്കുൾപ്പെടെ രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോവാൻ തയ്യാറായില്ലെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.ഇന്നലെ മാത്രം ജില്ലയിൽ 222 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 206 പേർക്കും രോഗബാധയേറ്റിട്ടുള്ളത് സമ്പർക്കത്തിലൂടെയാണ്.16 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
Discussion about this post