കാര്‍ഗില്‍ വിജയദിവസത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഎം സഹയാത്രികനും, സംവിധായകനുമായ ആഷിഖ് അബു ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലിറ്റ് ചെയ്തത് എന്തിന് എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ.
കാര്‍ഗില്‍ വിജയദിനമായ ഇന്നലെ ആഷിഖ് അബു, സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഒരു ഫോട്ടോയും കുറിപ്പും ഇട്ടിരുന്നുവെന്നും, പെട്ടന്ന് തന്നെ അത് പിന്‍വലിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഇതിന്റെത് എന്ന് പറയുന്ന സ്‌ക്രീന്‍ ഷോട്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘പോസ്റ്റില്‍ കാര്‍ഗില്‍ വിജയത്തിന് 16 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ മുക്കി’ എന്നാണ് ചിലരുടെ പരിഹാസം. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ആഷിഖ് അബുവിട്ട പോസ്റ്റാണ് ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ പ്രൊഫൈല്‍ ഫോട്ടോ സഹിതമുള്ള സ്‌ക്രീന്‍ ഷോര്‍ട്ടാണ് പ്രചരിക്കുന്നത്. അതിനാല്‍ പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടല്ല ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കാര്‍ഗില്‍ അനുസ്മരണമൊക്കെ ആവാം എന്നാല്‍ പോസ്റ്റിലെ തിയതി നോക്കേണ്ടേ സഖാവെ എന്നും പരിഹാസമുണ്ട്.
Discussion about this post