കണ്ണൂർ : കേരള ബാങ്ക് എന്ന പുതിയ ബാങ്ക് ആരംഭിക്കാൻ ആർബിഐ അനുമതി നൽകിയെന്ന സംസ്‌ഥാന സർക്കാരിന്റെ അവകാശവാദം വ്യാജം.13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നും കേരള ബാങ്കെന്ന പേര് ഉപയോഗിക്കാൻ അനുമതിയില്ലെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഇതോടെ കേരള ബാങ്കിന്റെ പരസ്യത്തിനായി ചിലവഴിച്ച കോടികൾ വെള്ളത്തിലായി.മാത്രമല്ല, കേരള ബാങ്ക് എന്ന പേരിലുള്ള ലോഗോയും അസാധുവാകും.
ഒരുപാട് വിമർശനങ്ങൾക്കിടയിലും കൊട്ടിഘോഷിച്ച് സംസ്‌ഥാന സർക്കാർ ഉദ്ഘാടനം ചെയ്ത കേരള ബാങ്കിന് ആർബിഐ അനുമതി നൽകിയെന്ന് സർക്കാർ മുമ്പ് പറഞ്ഞിരുന്നു.എന്നാൽ, ഈ പ്രസ്താവന വ്യാജമാണെന്ന് സർക്കാർ രേഖകളിൽ നിന്നു തന്നെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.അതിനാൽ, കേരളബാങ്കെന്ന പേരിൽ സ്ഥാപിച്ച ബോർഡുകളടക്കം ബാങ്കിന്റെ പരസ്യവുമായി ബന്ധപ്പെട്ടവയെല്ലാം നീക്കം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.കോടികളാണ് ബാങ്കിന്റെ പരസ്യത്തിന് ചെലവാക്കിയിരുന്നത്.
Discussion about this post