ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടു 5 റഫാൽ യുദ്ധവിമാനങ്ങൾ യുഎഇ അൽദഫ്‌റ വിമാനത്താവളത്തിൽ ഇറങ്ങി.നാളെ ഇവ ഇന്ത്യയിലേക്ക് തിരിക്കും.
ഹരിയാനയിലെ അമ്പാല എയർ ബേസിൽ വിമാനങ്ങൾ എത്തിക്കാനാണ് പദ്ധതി. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ സമ്പൂർണ്ണ യുദ്ധസജ്ജമാകുമെന്ന് ഫ്രഞ്ച് കമ്പനിയായ ഡസോയിലെ സാങ്കേതിക വിദഗ്ധർ അറിയിച്ചു.36 റഫാൽ മൾട്ടി റോൾ യുദ്ധവിമാനങ്ങൾ 59,000 കോടി രൂപയ്ക്കാണ് ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്നത്.
Discussion about this post