ലാഹോര്‍: പാകിസ്ഥാനില്‍ നിന്ന് വരുന്നത് മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവം. മിണ്ടാപ്രാണിയായ പൂച്ചകുട്ടിയെ 15 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. ലാഹോറില്‍ ആണ് സംഭവം നടന്നത്. മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.
ജെ.എഫ്.കെയുടെ റിപ്പോര്‍ട്ട് പ്രകാരം 15 കാരന്റെ കുടുംബം പൂച്ചകുട്ടിയെ വാങ്ങുകയും പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിലേറെ ഇവര്‍ ഈ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് പൂച്ചയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു. പൂച്ചകുട്ടിയുടെ മുറിവില്‍ നിന്നും രക്തവും പുരുഷ ബീജവും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂച്ചക്കുട്ടിക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ ഉറങ്ങുവാനോ സാധിച്ചിരുന്നില്ലെന്നും ജെ.എഫ്.കെ പറയുന്നു.
പൂച്ചക്കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ പെണ്‍കുട്ടി അതിനെ തനിക്ക് നല്കാന് ആണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അധികൃതര്‍ എത്തി പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കാത്തപ്പോള്‍ ഈ പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ജെ.എഫ്.കെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
Discussion about this post