കൊച്ചി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ജില്ലാ കളക്ടറിനെ വിമർശിച്ച് കൊച്ചി മേയർ.ഓപ്പറേഷൻ ബ്രേക്ക്ത്രൂവിനെ സംബന്ധിച്ച കാര്യങ്ങളൊന്നും നഗരസഭയെ അറിയിച്ചിട്ടില്ലെന്നും കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കിയ ഓപ്പറേഷൻ വിജയകരമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും കൊച്ചി മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.മറ്റു വകുപ്പുകൾക്ക് ചുമതലയുള്ള പദ്ധതികളിൽ നഗരസഭയെ പഴിക്കേണ്ടതില്ലെന്ന് മേയർ പറഞ്ഞു.
ആപത് ഘട്ടത്തിൽ സംയുക്തമായ പ്രവർത്തനമാണ് വേണ്ടതെന്നും ഒരുവശത്ത് കളക്ടറും മറുവശത്ത് നഗരസഭയും പ്രവർത്തിച്ചത് കൊണ്ട് ഫലം ഉണ്ടാകില്ലെന്നും കൊച്ചി മേയർ കൂട്ടിച്ചേർത്തു.ചൊവ്വാഴ്ച രാത്രി മുതൽ ആരംഭിച്ച മഴയിൽ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും വൻ വെള്ളക്കെട്ടാണ് ഉണ്ടായത്. മാത്രമല്ല, നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.
Discussion about this post