തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സമയം ഉണ്ടായിട്ടും കൊവിഡ് പ്രതിരോധത്തിൽ ചെയ്യേണ്ടത് ഒന്നും സംസ്ഥാന സർക്കാർ ചെയ്തില്ല. ഇപ്പോ പശ്ചാത്തപിച്ചിട്ട് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു.
അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കൂത്തരങ്ങായി കേരളം മാറി. കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവർത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ധാർമികത ഉണ്ട് എങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
കേരളം ലോകത്തിന് മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയിൽ എത്തി. കുറവുകൾ അക്കമിട്ട് നിരത്തി നേരത്തെ തന്നെ ബിജെപി കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. അന്ന് അതിനെ സർക്കാർ തള്ളിക്കളഞ്ഞു. ട്രഷറിയിലെ പണത്തിനു പോലും സുരക്ഷിതത്വമില്ല. തട്ടിപ്പ് നടത്തിയ ഭരണകക്ഷി നേതാവ് നാടുവിട്ടെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
Discussion about this post