ചെന്നൈ: ഡി എം കെ യ്ക്കും സ്റ്റാലിനും കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവും എം എൽ എയുമായ കെ കെ ശെൽവം ബിജെപിയിലേക്ക്. ഇന്ന് വൈകിട്ട് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബിജെപിയിൽ ചേരും. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിദ്ധ്യത്തിലായിരിക്കും അദ്ദേഹം ബിജെപിയിൽ ചേരുക.
മുതിർന്ന നേതാവായ ശെൽവത്തെ അവഗണിച്ച് ചിത്രരാസുവിനെ പാർട്ടി നേതൃ നിരയിലേക്ക് കൊണ്ടു വരാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾക്കെതിരെ പാർട്ടിയിൽ അമർഷം ശക്തമായിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ശെൽവം ഡിഎംകെ വിട്ട് ബിജെപിയിൽ ചേരുന്നത് എന്നാണ് സൂചന.
നിലവിൽ ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജക മണ്ഡലത്തിലെ എം എൽ എയായ ശെൽവം 1997ലാണ് ഡിഎംകെയിൽ എത്തുന്നത്. മേഖലയിലെ വോട്ടർമാർക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള ശെൽവത്തിന്റെ ചുവടുമാറ്റം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post