കരിപ്പൂർ : പ്രതിസന്ധിഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ വസന്ത് സാഥെ. ഇന്ധനം പരമാവധി കത്തിച്ച ശേഷമാണ് സാഥെ ലാൻഡിങ്ങിന് ശ്രമിച്ചത്. ഒപ്പത്തോടൊപ്പം സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറും ഉണ്ടായിരുന്നു.
പലതവണ ആകാശത്ത് വട്ടം കറങ്ങിയതിനു ശേഷമാണ് ലാൻഡിങ്ങിന് പൈലറ്റ് ശ്രമിച്ചത്. വിമാനം പൂർണമായും കത്തിയമർന്നത് അന്വേഷണത്തിൽ കണ്ടെത്തിയത്.ഇത് ഒഴിവാക്കാനായിരുന്നു പൈലറ്റ് വസന്ത് സാഥെ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് പൈലറ്റ് തിരിച്ചറിഞ്ഞിരിക്കാം, എങ്കിലും പരമാവധി ജീവനുകൾ കാത്തു കൊണ്ടാണ് അദ്ദേഹം ലാൻഡ് ചെയ്തത്.കനത്ത മഴ സൃഷ്ടിച്ച പ്രതികൂല സാഹചര്യം അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചിരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.












Discussion about this post