ന്യൂഡൽഹി : വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് തിരികെ എത്തിയത് 10 ലക്ഷത്തോളം പ്രവാസികളാണെന്ന് വ്യോമയാന മന്ത്രി ഹർദീപ്സിംഗ് പുരി.ഈ സേവനം ഉപയോഗിച്ച് 1,30,000 ആളുകൾ വിവിധ രാജ്യങ്ങളിലേക്ക് പോവുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഇനിയും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവർക്കായി വന്ദേഭാരത് മിഷൻ തുടരുമെന്ന് ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് തിരികെയെത്തിയത് ആറായിരത്തോളം ആളുകളാണെന്ന് അദ്ദേഹം അറിയിച്ചു.മാത്രമല്ല, കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് മന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.കോവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യമാണ് വന്ദേഭാരത് മിഷൻ.
Discussion about this post