മൂന്നാർ : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി വർധിച്ചു.ചൊവ്വാഴ്ച തുടർന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പെട്ടിമുടിയിൽ താമസിച്ചിരുന്നവരെക്കുറിച്ച് കണ്ണൻ ദേവൻ കമ്പനി നൽകിയ കണക്കനുസരിച്ച് ഇനി 19 പേരെ കൂടി കണ്ടെത്താനുണ്ട്.തിരച്ചിൽ ആരംഭിച്ച ദിവസം 12 പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു.
മണ്ണിടിച്ചിലുണ്ടായതിന് 16 കിലോമീറ്റർ ചുറ്റളവിലാണ് കാണാതായവർക്കുള്ള തിരച്ചിൽ നടക്കുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.സ്കൂബ ഡൈവിംഗ് ടീമും ഇവരെ സഹായിക്കാനെത്തിയിട്ടുണ്ട്.
Discussion about this post