ബംഗളൂരു : നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് വിശദീകരിക്കാതെ വിങ്ങിപ്പൊട്ടി കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി.തന്റെ വീട് ആക്രമിക്കപ്പെട്ടതും അഗ്നിക്കിരയാക്കിയതും മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് കോൺഗ്രസ് എംഎൽഎ വികാരഭരിതനായത്.
“ഇവിടത്തെ മുസ്ലിങ്ങളെ ഞാൻ സഹോദരങ്ങളെ പോലെയാണ് കണ്ടിരുന്നത്.ഏതാണ്ട് 50 വർഷമായി ഞങ്ങൾ തലമുറയായി താമസിച്ചിരുന്ന വീടാണ് അവർ അഗ്നിക്കിരയാക്കിയത്.മഴുവും കത്തിയും വാളും പെട്രോളുമായി അലറിക്കൊണ്ട് വന്ന നൂറുകണക്കിന് മുസ്‌ലിങ്ങൾ എന്റെ വീട്ടിലേക്ക് പെട്രോൾ ബോംബുകൾ വലിച്ചെറിഞ്ഞു” ശ്രീനിവാസ മൂർത്തി പറയുന്നു.മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന ആരോപണവുമായി രംഗത്തിറങ്ങിയ കലാപകാരികൾ ആണ് ബംഗളൂരു നഗരത്തിൽ നടന്ന അക്രമത്തിനു പിറകിൽ.സംഭവത്തിൽ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post